Latest NewsKeralaNews

എന്‍എസ്എസ് ഈഴവ സമുദായത്തെ ദ്രോഹിയ്ക്കുന്നു : നേതാവിന് ജാതിവാല്‍ മുളച്ചു : എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

കൊല്ലം : എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് ഈഴവ സമുദായത്തെ ദ്രോഹിയ്ക്കുകയാണ്.. എന്‍എസ്എസ് നേതാവിന് ജാതിവാല്‍ മുളച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈഴവ വിരോധം ആളിക്കത്തിക്കുന്നതാണ് സംവരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന കേസ്. അവര്‍ക്ക് വേണ്ടത് വാങ്ങിച്ചോട്ടേ, മറ്റുള്ളവരെ കുത്തിനോവിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു

നവോത്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ മാനസിക വൈകല്യമുള്ളവരും മാനസിക വികാസമില്ലാത്തവരുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്തു നടന്ന ആര്‍.ശങ്കര്‍ അനുസ്മരണത്തിലാണു വെള്ളാപ്പള്ളിയുടെ പരാമാര്‍ശം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

എന്‍എസ്എസ് നേതൃത്വത്തിന്റെ ചിന്തകള്‍ കാടത്തമാണെന്ന് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഇപ്പോള്‍ തന്നെ തുടങ്ങി. ജാതി നോക്കിയാണ് പിണറായിയെയും വിഎസിനെയും അധിക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button