ആലപ്പുഴ•ജനങ്ങൾക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്ത ധനമന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം. വി. ഗോപകുമാർ ആവശ്യപ്പെട്ടു. 49 തവണ പൊട്ടിയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനും ഗുണനിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ച തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കുവാനും തയ്യാറാകാത്ത മന്ത്രി അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്. യുഡിഎഫ് ഗവണ്മെന്റ് തുടങ്ങിയ പദ്ധതി പൂർത്തീകരിച്ച് എൽ.ഡി.എഫ് ഗവണ്മെന്റ് ഉത്‌ഘാടനം ചെയ്ത പദ്ധതിയിൽ ഇരുമുന്നണികളും അഴിമതി കാട്ടി എന്നതിന്റെ തെളിവാണ് കോൺഗ്രസിന്റെ മൃദു സമീപനവും കേസ് അന്വേക്ഷണം ഇഴഞ്ഞു നീങ്ങുന്നതും. കോടികളുടെ അഴിമതിയാണ് ഇതിനു പിന്നിൽ നടന്നിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി ഒഴിഞ്ഞ കുടവുമായി ധനമന്ത്രിയുടെ ഓഫീസിനു മുന്നിൽ നടത്തിയ കിടപ്പുസമരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം അദ്ധ്യക്ഷൻ ജി. വിനോദ് കുമാർ പ്രതിക്ഷേധ സമരത്തിന് അധ്യക്ഷത വഹിച്ചു.
ജില്ലാ സെൽ കൺവീനർ ആർ.ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം അഡ്വ.രൺജീത് ശ്രീനിവാസ്, മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, മറ്റു ഭാരവാഹികളായ എൻ.ഡി.കൈലാസ്, ഉഷാ സാബു, സജി.പി.ദാസ്, ബിന്ദു വിലാസൻ, പി. കണ്ണൻ, പ്രതിഭ ജയേക്കർ, കവിത എന്നിവർ സംസാരിച്ചു.
Post Your Comments