ജനീവ :യു.എസുമായുള്ള വ്യാപാരത്തിന്‍ ഇന്ത്യയ്ക്ക് നേട്ടം. യുഎസ് – ചൈന വ്യാപാര യുദ്ധമാണ് യു.എസിലേയ്ക്കുള്ള വ്യാപാര കയറ്റുമതിയ്ക്ക് ഇന്ത്യയെ സഹായിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ യുഎസിലേക്ക് നടത്തിയ അധിക കയറ്റുമതിയിലൂടെ 5,363 കോടിയലധികം രൂപയുടെ ലാഭം ഇന്ത്യ നേടിയതായി ഐക്യരാഷ്ട്ര സംഘടനയുടെ വ്യാപാര, നിക്ഷേപ സമിതി (യുഎന്‍സിടിഎഡി) നടത്തിയ പഠനമാണ് കണ്ടെത്തിയത്. ചൈനീസ് ഇറക്കുമതിക്ക് അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇതുമൂലം മറ്റു രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധനയുണ്ടായതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസിലേക്കുള്ള രാസവസ്തുക്കളുടെയും ലോഹങ്ങളുടെയും കയറ്റുമതിയില്‍ ഉണ്ടായ വര്‍ധനയാണ് ഇന്ത്യയ്ക്ക് നേട്ടമായത്. എന്നാല്‍ ഇക്കാലയളവില്‍ ആകെയുള്ള വ്യാപാരത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരു ലക്ഷം കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. യുഎസ്- ചൈന പോരിനെ തുടര്‍ന്നു യുഎസ് വിപണിയില്‍ മറ്റു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം കടുത്തു. ചൈനീസ് തായ്‌പേയ്, മെക്‌സിക്കോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ഏറ്റവും നേട്ടമുണ്ടാക്കിയ രാജ്യങ്ങള്‍. കൊറിയ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളും നേട്ടമുണ്ടാക്കി.
രാസവസ്തുക്കള്‍ (1726 കോടി), ലോഹങ്ങളും ലോഹ ഐരുകളും (1285 കോടി), വൈദ്യുതി മെഷീനറികള്‍ (589 കോടി) തുടങ്ങിയവയുടെ കയറ്റുമതിയാണ് ഇന്ത്യയ്ക്ക് ഏറ്റവും ലാഭമുണ്ടാക്കിയത്. കാര്‍ഷിക-ഭക്ഷ്യ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, ഓഫിസ് മെഷിനറി, തുണിത്തരങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍ തുടങ്ങിയവയും നേട്ടുമുണ്ടാക്കി. യുഎസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ ചൈന ഏര്‍പ്പെടുത്തിയ തീരുവ പഠനത്തില്‍ പരിഗണിച്ചിട്ടില്ലെങ്കിലും ഇതും മറ്റു രാജ്യങ്ങള്‍ക്കു നേട്ടമായതായാണ് കണ്ടെത്തല്‍. വ്യാപാര യുദ്ധം യുഎസിന്റെയും ചൈനയുടെയും സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു.
Post Your Comments