മീന്‍ കറിയില്ലാതെ എന്ത് ഊണാ… പലരും ചോദിച്ച് കേട്ടിട്ടുള്ള ഒരു ചോദ്യമാണിത്. എന്നാല്‍ എന്നും ഒരേ രീതിയിലുള്ള മീന്‍ വിഭവങ്ങള്‍ കഴിക്കുന്നവര്‍ക്ക് പാചകത്തില്‍ ഇത്തിരി പരീക്ഷണങ്ങള്‍ ഒക്കെ നടത്താം. ഇതാ മത്തിയും കൂര്‍ക്കയും ചേര്‍ത്ത് ഒരു ഉഗ്രന്‍ കറി തയ്യാറാക്കാം.
ചേരുവകള്‍
മത്തി :4 എണ്ണം
കൂര്‍ക്ക :200 ഗ്രാം
കാശ്മീരി മുളക് പൊടി :4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി :1/2 ടേബിള്‍ സ്പൂണ്‍
മല്ലി പൊടി :1 ടേബിള്‍ സ്പൂണ്‍
പെരുംജീരകം പൊടി :1 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി :1 കപ്പ് (രണ്ടായി മുറിച്ചത് )
പച്ചമുളക് :4 എണ്ണം
തക്കാളി :1 (കഷണങ്ങളാക്കിയത്)
കുടംപുളി :2 കഷണം (കുറച്ചു വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക )
ഉലുവ :1/2 ടീസ്പൂണ്‍
കടുക് :1 ടീസ്പൂണ്‍
വെളുത്തുള്ളി :1 തുടം
ഇഞ്ചി :1 വലിയ കഷണം
ചൂട് വെള്ളം :ആവശ്യത്തിന്
വേപ്പില :2 തണ്ട്
തേങ്ങാപ്പാല്‍ :2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ : ആവശ്യത്തിന്
ഉപ്പ് :ആവശ്യത്തിന്
ALSO READ: ടേസ്റ്റി ആന്റ് ഹെല്‍ത്തി; തയ്യാറാക്കാം മിക്‌സഡ് ഫ്രൂട്സ് സാലഡ്
തയ്യാറാക്കുന്ന വിധം
ചട്ടി നന്നായി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നല്ല പോലെ വഴറ്റുക. ഇത് ഇളം ബ്രൗണ്‍ ആകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക . ഇതിലേക്ക് കാശ്മീരി മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, പെരുംജീരകപ്പൊടി തുടങ്ങിയവയെല്ലാം ചേര്‍ത്ത് മൂപ്പിക്കുക. അതിന് ശേഷം തക്കാളിയും ചൂടുവെള്ളവും ചേര്‍ക്കുക. ഒന്ന് തിളച്ച് വരുമ്പോള്‍ കുടംപുളിയും കൂര്‍ക്കയും ചേര്‍ക്കുക. തിളച്ചതിനു ശേഷം മത്തി ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. കറി കുറുകി വെളിച്ചെണ്ണ മുകളില്‍ തെളിഞ്ഞു വന്നാല്‍ നാളികേരപ്പാല്‍ ഒഴിച്ചതിനു ശേഷം തീ ഓഫ് ചെയ്യുക. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ മുകളില്‍ ഒഴിച്ചാല്‍ മത്തി കൂര്‍ക്ക കറി റെഡി.
Post Your Comments