സാലഡ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഡയറ്റിനെക്കുറിച്ചാണ്. സാലഡിന് പതിറ്റാണ്ടുകളായി നാം നല്‍കിയിരിക്കുന്നൊരു വിശേഷണം അങ്ങനെയാണ്. എന്നാല്‍ ഇപ്പോള്‍ സാലഡ് ഇപ്പോള്‍ മിക്കവരും ഭക്ഷണത്തിനൊപ്പം പതിവാക്കിയിരിക്കുകയാണ്. പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. പോഷകങ്ങളെ ശരീയായ രീതിയില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സാലഡ് സഹായിക്കുന്നു. ഇടയ്ക്കിടെ വീട്ടില്‍ ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്നത് നല്ലതാണ്. പഴങ്ങള്‍ കഴിക്കാന്‍ മടിയുള്ളവര്‍ക്കും സാലഡ് തയ്യാറാക്കി വ്യത്യസ്ത രീതിയില്‍ ഉപയോഗിക്കാം. ഇതാ മിക്‌സജ് ഫ്രൂട്ട് സാലഡ് തയ്യാറാക്കുന്ന വിധം
ALSO READ: പാല്‍പ്പൊടികൊണ്ട് തയ്യാറാക്കാം രുചികരമായ ബര്‍ഫി
ചേരുവകള്‍
ചേരുവകള്‍
ഏത്തപ്പഴം – രണ്ട്
ഓറഞ്ച് – രണ്ട്
മാമ്പഴം – ഒന്ന്
ആപ്പിള്‍ – ഒന്ന്
പേരയ്ക്ക – ഒന്ന്
പച്ച മുന്തിരിങ്ങ – 150 ഗ്രാം
ചെറി – 1
നാരങ്ങ – 1
പഞ്ചാര – 100 ഗ്രാം
ALSO READ: തയ്യാറാക്കാം ഈസി ആന്റ് ഹെല്‍ത്തി എഗ്ഗ് സാന്‍വിച്ച്
തയ്യാറാക്കുന്ന വിധം
പഴങ്ങള്‍ ചെറുതായിട്ട് നുറുക്കിയെടുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഈ മിശ്രിതവും പഴങ്ങളിലേക്ക് ചേര്‍ക്കുക. ( പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം). ഇതിനുശേഷം ഫീസറില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
Post Your Comments