Latest NewsNewsIndia

കോടതിയിൽ സംഘർഷം; അഭിഭാഷകർ ഗേറ്റ് അടച്ചിട്ടു, തള്ളി തുറക്കാൻ നാട്ടുകാരുടെ ശ്രമം

ന്യൂ ഡൽഹി : കോടതിയിൽ സംഘർഷം. സാകേത് കോടതിയിൽ അഭിഭാഷകർ അടച്ചിട്ട കോടതി ഗേറ്റ്   തള്ളി തുറക്കാൻ നാട്ടുകാരുടെ  ശ്രമം. അഭിഭാഷകര്‍ അകത്തുനിന്ന് ഇതിനെ പ്രതിരോധിക്കുകയാണ്. ജനങ്ങൾ അഭിഭാഷകർക്കെതിരെ മുദ്രാവാക്യം വിളിച്ചു. പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ ആരെയും കോടതിക്കുള്ളിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ  അഭിഭാഷകർ ഉറച്ച് നില്‍ക്കുന്നു. സാകേത് കോടതിക്കു മുമ്പില്‍ ഇപ്പോള്‍ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെ പോലീസ് പറഞ്ഞുവിട്ടതാണെന്നും ആരോപണം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ഇല്ലാത്തതിനാൽ പ്രശ്‌നം രൂക്ഷമാകാൻ സാധ്യത.

അഭിഭാഷകരുടെ പ്രതിഷേധം വിവിധ കോടതികളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധ കോടതിവളപ്പുകളില്‍ അഭിഭാഷകര്‍ പ്രതിഷേധത്തിലാണ്. തിസ് ഹസാരി കോടതിവളപ്പില്‍ വെടിവെപ്പിന് ഉത്തരവിട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍, അഭിഭാഷകര്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാണ് പോലീസുകാര്‍ പറയുന്നത്.

Also read :ഡൽഹിയിൽ അഭിഭാഷകർ മർദ്ദിച്ച സംഭവം; പൊലീസുകാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു

കഴിഞ്ഞ ദിവസം പോലീസ് സമരവുമായി രംഗത്തു എത്തിയിരുന്നു.ഡൽഹിയിൽ ഇത് വരെ നടന്നിട്ടില്ലാത്ത ശക്തമായ പ്രതിഷേധമായിരുന്നു പോലീസിന്റേത്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ഉന്നത പൊലീസ് നേതൃത്വത്തിന്‍റെയടക്കം ഭാഗത്തുനിന്ന് ഉണ്ടായതാണ് അഭിഭാഷകരുടെ പ്രതിഷേധങ്ങൾക്ക് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button