Latest NewsNewsGulf

ബീച്ചുകള്‍ സന്ദര്‍ശിക്കാൻ എത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി : അറേബ്യന്‍ ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കാൻ എത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം). അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പൊതുവേ പ്രക്ഷുബ്ധമായിരിക്കും. തെക്ക് കിഴക്കന്‍ കാറ്റ് 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാനും, കടലില്‍ ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ടെന്നു അധികൃതർ അറിയിച്ചു.

അതേസമയം ദുബായിലെ ബീച്ചുകളില്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് പോലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നും ജനത്തിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍ ഒറ്റയ്ക്ക് നീന്തരുതെന്നും പോലീസ് കർശന നിർദേശം നൽകി.

Also read : കുവൈറ്റിൽ വൻ തീപിടിത്തം : 3 മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button