Latest NewsIndia

ബിജെപിക്ക് പണികൊടുക്കാനിരുന്ന ശിവസേനയ്ക്ക് ഉള്ളിൽ നിന്ന് തന്നെ പണി കിട്ടിയെന്നു സൂചന : 25 എംഎൽഎമാരുടെ പിന്തുണ ബിജെപിക്ക്

ഫഡ്‌നവീസ് മുഖ്യമന്ത്രിയായി ചുമതലയേറ്റാല്‍ രണ്ടു മാസത്തിനുള്ളില്‍ 20-25 ഓളം സേന എം.എല്‍.എമാര്‍ ബി.ജെ.പിയുടെ ഭാഗത്തെത്തും. -രാവി റാണ പറയുന്നു.

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പിടിക്കാന്‍ ബിജെപിക്ക് പണികൊടുത്തു മറ്റുള്ളവരെ കൂടെ കൂട്ടാൻ ഒരുങ്ങുന്ന ശിവസേനയ്ക്ക് പാളയത്തില്‍ നിന്നുതന്നെ പണികിട്ടുമെന്ന സൂചന.ശിവസേനയിലെ 25 അംഗങ്ങള്‍ ദേവേന്ദ്ര ഫഡ്‌നവീസ് സര്‍ക്കാരിന് ഒപ്പമാണെന്ന് സ്വതന്ത്ര എം.എല്‍.എ രവി റാണ പറയുന്നു. ശിവസേന ബി.ജെ.പിക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.

ശിവസേനയ്ക്ക് 56 സീറ്റുകള്‍ ലഭിച്ചത് ബി.ജെ.പിയുമായുള്ള സഖ്യത്തെ തുടര്‍ന്നാണ്. അല്ലാത്തപക്ഷം ശിവസേനയ്ക്ക് 25 സീറ്റുകള്‍ പോലും ലഭിക്കില്ലായിരുന്നു. ഫഡ്‌നവീസും താനുമായും അടുപ്പമുള്ളവരാണ് 25 ഓളം എംഎല്‍എമാര്‍ എന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതെ സമയം ശിവസേന കോൺഗ്രസ് എന്സിപിയുടെ പിന്തുണയോടെ അധികാരത്തിലേറാൻ ശ്രമിച്ചാലും പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചാലും ഈ എംഎൽഎമാർ പാര്‍ട്ടി പിളര്‍ത്തി സര്‍ക്കാരിനെ പിന്തുണയ്ക്കും.

ശിവസേന നേതാവും സാമ്‌ന എക്‌സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റൗട്ട് വെറും ‘തത്ത’യാണെന്നും റാണ പറയുന്നു.സര്‍ക്കാരുണ്ടാക്കുന്നതില്‍ കാലതാമസം വരുത്തുന്നതില്‍ സേനയെ പഴിച്ച റാണ, വ്യക്തമായ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാരുണ്ടാക്കുന്നതില്‍ സേന തടസം സൃഷ്ടിക്കുകയാണ്. ഇത് മഹാരാഷ്ട്രയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. ഫഡ്‌നവീസ് മുഖ്യമന്ത്രിയായി ചുമതലയേറ്റാല്‍ രണ്ടു മാസത്തിനുള്ളില്‍ 20-25 ഓളം സേന എം.എല്‍.എമാര്‍ ബി.ജെ.പിയുടെ ഭാഗത്തെത്തും. -രാവി റാണ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button