Latest NewsNewsKuwaitGulf

ഗള്‍ഫില്‍ മലയാളിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം : കട പൂര്‍ണമായും കത്തി നശിച്ചു

കുവൈറ്റ് : ഗള്‍ഫില്‍ മലയാളിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം . കട പൂര്‍ണമായും കത്തി നശിച്ചു . കുവൈറ്റിലാണ് സംഭവം. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന്റെ സമീപത്തെ മലയാളിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. ഇന്ത്യന്‍ സമയം വൈകിട്ട് നാലേമുക്കാല്‍ മണിയോടെ അബ്ബാസിയയില്‍ അലങ്കാര്‍ ഫെബ്രിക്‌സ് എന്ന മലയാളി സ്ഥാപനത്തിലാണ് വന്‍ തീപിടുത്തം ഉണ്ടായത്.

കട പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. അതേസമയം ആളപായമോ, സാരമായ പരുക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തൊട്ടു പിന്നിലുള്ള കെട്ടിടത്തില്‍ നിന്നും ആളുകളോട് മാറാന്‍ സംഭവം ഉണ്ടായ ഉടന്‍ സമീപത്തുള്ളവര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രദേശം മുഴുവന്‍ പുക നിറഞ്ഞ അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button