ദുബായ്: സ്ത്രീവേഷത്തിലെത്തി 30 ലക്ഷം ദിര്‍ഹം കവര്‍ന്നയാളെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി ദുബായ് പോലീസ്. വിവരം ലഭിച്ച് 47 മിനിറ്റുകള്‍ക്കുള്ളിലാണ് ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം പ്രതിയെ പിടികൂടിയത്. യൂറോപ്പുകാരനായ വ്യാപാരി നാട്ടിൽ പോയ തക്കത്തിനാണ് പ്രതി ഇവരുടെ താമസകേന്ദ്രത്തില്‍ സ്ത്രീ വേഷത്തിലെത്തി മോഷണം നടത്തിയത്. തുടർന്ന് സ്ത്രീവേഷം മാറ്റിയ ശേഷം താമസ-വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങുകയും ചെയ്‌തു. എന്നാല്‍ പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടുകയായിരുന്നു. ഓര്‍ഗനൈസ്ഡ് ക്രൈം ഡിപ്പാര്‍ട്ടുമെന്റിനായി പ്രവര്‍ത്തിക്കുന്ന രഹസ്യവിവര കൈമാറ്റഗ്രൂപ്പില്‍നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ വിവിധ ഗ്രൂപ്പുകളാക്കി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
Read also: വന്‍ കവര്‍ച്ച, സഹകരണബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷണം പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു
പ്രതിയുടെ ബാഗില്‍നിന്ന് വിലപ്പിടിപ്പുള്ള വാച്ചുകളും പണവും കണ്ടെത്തി. പ്രതി ഒളിപ്പിച്ചുവെച്ച മറ്റൊരുബാഗും കണ്ടെത്തി. ഇതില്‍ നിന്ന് ലോഹത്തകിടുകള്‍ പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് കട്ടറും കണ്ടെത്തി. ദുബായിലെ താമസക്കാര്‍ വിദേശങ്ങളിലേക്ക് യാത്ര പോകുമ്പോഴോ മറ്റിടങ്ങളിലേക്ക് വീടുകള്‍ അടച്ച് പോകുമ്പോഴോ പോലീസ് നടപ്പാക്കുന്ന ഹൗസിങ് സെക്യൂരിറ്റി പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments