തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ അംഗീകരിക്കാനാകില്ലെന്നും ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യുഎപിഎയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിയമം പിന്‍വലിക്കണമെന്നാണ് സിപിഎം നിലപാട്. യുഎപിഎ പിന്‍വലിക്കുംവരെ പോരാട്ടം തുടരുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.അതേസമയം വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സിപിഐക്കു പുറമേ സിപിഎം നേ താക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന് ഷുഹൈബ് (20) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും യു.എ.പി.എ. പിന്‍വലിക്കില്ലെന്നും ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments