കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ വീണ്ടും വിശദീകരണവുമായി പോലീസ് രംഗത്ത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കളുടെ അറസ്റ്റ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ പ്രവർത്തനം നിരീക്ഷിച്ചു വരികയായിരുന്നുവെന്നും പോലീസ് പറയുന്നു. കാട്ടിൽ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല അറസ്റ്റിലായത്. നഗരത്തിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തി ആശയം പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് ഇവർ. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവർ പ്രവർത്തിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതേസമയം പോലീസിന്റെ അടുത്തുനിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമൻ കോഴിക്കോട് സ്വദേശിയാണെന്നാണ് വിവരം. ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ പേര് നിരീക്ഷണത്തിലുണ്ടെന്നും വിവരമുണ്ട്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
Also read : ‘വിദ്യാര്‍ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ട ഒരു സാഹചര്യവുമില്ല; നടപടി അന്യായമെന്ന് എം. സ്വരാജ്
Post Your Comments