Latest NewsNewsIndia

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി: തിരിച്ചടി, പുറത്തിറങ്ങാനാകില്ല

ലഖ്‌നൗ: യു.എ.പി.എ കേസിൽ യു.പിയിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ലഖ്‌നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇ.ഡി കേസിലാണ് ഇപ്പോൾ ജാമ്യം നിഷേധിച്ചിരിക്കുന്നത്. നേരത്തെ യു.എ.പി.എ കേസിൽ സുപ്രീം കോടതി കാപ്പന് ജാമ്യം നൽകിയിരുന്നു. കേരളത്തിൽ വന്നാൽ ലോക്കൽ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന ഉപാധികൾ മുന്നോട്ട് വെച്ചായിരുന്നു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

എന്നാൽ, ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ കാപ്പന് പുറത്തിറങ്ങാൻ കഴിയുകയുള്ളൂ. ഇതാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്. കാപ്പന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളുടെ ജീവന് ഭീഷണിയാണെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button