പൂനൈ: പണം സമ്പാദിക്കാനുള്ള നെട്ടോട്ടമാണ് പല ജീവിതങ്ങളും. അതിനായി എന്ത്് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാവുന്നവരും സമൂഹത്തില്‍ കുറവല്ല. ഇവര്‍ക്കിടയിലാണ് പൂനെയില്‍ നിന്നുള്ള അന്‍പത്തിനാലുകാരന്‍ മാതൃകയാവുന്നത്. മഹാരാഷ്ട്രയിലെ സറ്റാരയിലെ ധാനാജി ജഗ്‌ദേലാണ് കളഞ്ഞ് കിട്ടിയ പണം ഉടമയെ തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. പലജോലികള്‍ ചെയ്താണ് ധനാജി നിത്യചെലവിനുള്ള പണം കണ്ടെത്തിയത്.ദീപാവലി ആഘോഷ സമയത്ത് കയ്യില്‍ വെറും മൂന്നുരൂപയുമായി റോഡിലെത്തിയ ധാനാജിയെ കാത്തിരുന്നത് ആരുടെയോ കയ്യില്‍ നിന്നും നഷ്ടപ്പെട്ട 40000 രൂപയായിരുന്നു. വണ്ടിക്കൂലിക്കുള്ള പണം പോലും കയ്യില്‍ ഇല്ലാതിരിന്നിട്ട് കൂടി അദ്ദേഹം പണത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി അത് തിരിച്ചേല്‍പ്പിച്ചു.
തിരികെ മടങ്ങുമ്പോള്‍ അവര്‍ സമ്മാനിച്ച പണം വാങ്ങാന്‍ പോലും ധാനാജി തയ്യാറായില്ല. ഒടുവില്‍, താമസ സ്ഥലത്ത് നിന്ന് അമ്മയുടെ വീട്ടിലേക്ക് പോകാന്‍ വേണ്ട വണ്ടിക്കൂലിക്ക് തികയാതെ വന്ന 7 രൂപയാണ് പണത്തിന്റെ യഥാര്‍ത്ഥ അവകാശിയുടെ നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ ധാനാജി സ്വീകരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ബസ് സ്റ്റോപ്പില്‍ കിടക്കുന്ന പണം ധാനാജിക്ക് ലഭിക്കുന്നത്. ഉടന്‍ തന്നെ ബസ് സ്റ്റോപ്പിന് സമീപമുള്ള കടകളിലും മറ്റും പോയി ആരെങ്കിലും പണം നഷ്ടപ്പെട്ടത് തിരഞ്ഞ് വന്നുവെന്നോയെന്ന് അന്വേഷിച്ചു. അങ്ങനെയാണ് ധാനാജി പണത്തിന്റെ ഉടമയെ കണ്ടെത്തിയത്.
ഭാര്യയുടെ ശസ്ത്രക്രിയക്ക് വേണ്ടി സ്വരൂപിച്ച പണമായിരുന്നു നഷ്ടപ്പെട്ടതെന്ന് പണം നഷ്ടമായ യുവാവ് പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സറ്റാര എംഎല്‍എ ശിവേന്ദ്രരാജേ ഭോസലേ ധാനാജിയെ അഭിനന്ദിച്ചു. ഇവര്‍ നല്‍കിയ പണം സ്വീകരിക്കാനും ധാനാജി തയ്യാറായില്ല. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട് നിരവധിപ്പേര്‍ ധാനാജിയെ സഹായിക്കാന്‍ മുന്നോട്ട് വന്നെങ്കിലും അവയൊന്നും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറല്ല.
Post Your Comments