KeralaLatest NewsNews

സെക്രട്ടേറിയറ്റിൽ പലർക്കും ജോലി ഒപ്പിടൽ മാത്രം: രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി ഉത്തരവിട്ടാലും സെക്രട്ടേറിയറ്റ് തുറക്കില്ലെന്നും, പലർക്കും അവിടെയുള്ള ഒരേയൊരു ജോലി ഒപ്പിടൽ മാത്രമാണെന്നും മന്ത്രി ജി. സുധാകരൻ. പഴ്സനൽ അസിസ്റ്റന്റ്, സ്പെഷൽ ഓഫിസർ, അണ്ടർ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, അഡിഷനൽ സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയവർ ഒരക്ഷരം അഭിപ്രായം രേഖപ്പെടുത്താതെ ഒപ്പിടൽ മാത്രമാണു പണി. എല്ലാവരെയും സഹായിക്കുന്നവരല്ല സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ. പൊതുമരാമത്തു വകുപ്പിലെ ഫയലുകളി‍ൽ മാത്രമാണ് അഭിപ്രായങ്ങൾ എഴുതി ഒപ്പിടുന്നത്. അദ്ദേഹം പറഞ്ഞു.

തെറ്റായ ചട്ടങ്ങൾക്കു കാവലിരിക്കുന്നത് എത്ര ഉന്നതനായാലും മാറ്റണം. നീതിശാസ്ത്രങ്ങൾ തിരുത്തിക്കുറിക്കാൻ അറിവു നേടുന്ന വിദ്യാർഥികളുടേതാണു സർവകലാശാല. നൂതന ചിന്തകളുടെ കാര്യത്തിൽ വൈസ് ചാൻസലർ മന്ത്രിയുടെ മേലെ ആയിരിക്കണം. നിയമിച്ചതുകൊണ്ട് വിസിക്കു മന്ത്രിയോട് വിധേയത്വം പാടില്ല. പ്രഫസർമാർ പഠിപ്പിക്കാതെയും പഠിക്കാതെയും ശമ്പളം വാങ്ങുന്നവരാകരുത്. മന്ത്രി വ്യക്തമാക്കി.

ALSO READ: ബിരുദ പരീക്ഷ തോറ്റവർക്കും ഉപരിപഠനത്തിന് പ്രവേശനം നൽകുന്നത് കണ്ണൂർ സർവകലാശാലയുടെ വീഴ്ചയെന്ന് വിമർശം

യുവാക്കൾ വർഗീയതയും കൊലക്കത്തിയും ഉപേക്ഷിച്ചു വിദ്യാഭ്യാസം നേടണമെന്നും മന്ത്രി പറഞ്ഞു. പുതിയ വിദ്യയെപ്പറ്റി നാട്ടിലെ മേസ്തിരി പറഞ്ഞാൽ മതിപ്പില്ല. അതേ കാര്യം സായ്പ് പറഞ്ഞാൽ മേൽത്തരമാകും. കേരള സർവകലാശാലയുടെ ആലപ്പുഴയിലെ പഠന–ഗവേഷണ കേന്ദ്രത്തിൽ വിപുലീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button