കണ്ണൂർ: ബിരുദ പരീക്ഷ തോറ്റവർക്ക് ഉപരിപഠനത്തിന് പ്രവേശനം നൽകുന്ന കണ്ണൂർ സർവകലാശാലയുടെ നടപടിയിൽ പ്രധിഷേധം കനക്കുകയാണ്. ഇതുകാരണം അർഹരായ വിദ്യാർഥികളുടെ പഠനാവസരമാണ് നഷ്ടമാകുന്നത്. ഈവർഷം ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷനും എൽ.എൽ.എമ്മിനും പ്രവേശനം നേടിയ ഓരോവിദ്യാർഥിയാണ് യോഗ്യതയില്ലാതെ പഠനംതുടർന്നത്. എൽ.എൽ.എം. പ്രവേശനനടപടികൾ പൂർത്തിയാക്കുംമുമ്പെ അടിസ്ഥാനയോഗ്യതയായ എൽ.എൽ.ബി. വിജയിക്കേണ്ടതാണ്. ആദ്യ സെമസ്റ്റർ പരീക്ഷയുടെ രജിസ്‌ട്രേഷൻസമയത്ത് രേഖകൾ പരിശോധിച്ചപ്പോഴാണ് ഒരാൾ എൽ.എൽ.ബി. വിജയിച്ചില്ലെന്ന് മനസ്സിലായത്. ഇതോടെ പരീക്ഷയെഴുതുന്നത് തടഞ്ഞു.
കഴിഞ്ഞവർഷം രണ്ട് എസ്.എഫ്.ഐ. നേതാക്കൾ ഉൾപ്പെടെ നാലുപേർ എൽ.എൽ.എമ്മിന് പ്രവേശനംനേടിയിരുന്നു. സർവകലാശാല ഉത്തരവിലെ അവ്യക്തത പഴുതാക്കിയായിരുന്നു പ്രവേശനം. ക്ലാസുകൾ തുടങ്ങിയിട്ടും ഇവർക്ക് ബിരുദപരീക്ഷ ജയിക്കാനായില്ല. എന്നിട്ടും പി.ജി. കോഴ്‌സിൽ പഠനംതുടരാൻ അനുമതിനൽകി. ഇവർ സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതോടെ പ്രവേശനം വിവാദമായി. ആദ്യസെമസ്റ്റർ പരീക്ഷയുടെ രജിസ്‌ട്രേഷനുമുമ്പ് വിജയിച്ചാൽ മതിയെന്ന് ഇളവും നൽകി പഠനം തുടർന്നു. ഇവരിൽ മൂന്നുപേർക്ക് ഈ സമയത്തിനുള്ളിൽ എൽ.എൽ.ബി. ജയിക്കാനാകാത്തതിനാൽ പുറത്തായി.
ALSO READ: കേരള സർവകലാശാലയുടെ ഒ.എൻ.വി പുരസ്‌കാരം ടി. പത്മനാഭന്
പ്രവേശനനടപടികൾക്ക് കൂട്ടുനിന്ന അധ്യാപകർ അതേസ്ഥാനത്ത് തുടരുകയും ചെയ്യുന്നു. അപേക്ഷിക്കാൻപോലും യോഗ്യതയില്ലാത്ത വിദ്യാർഥിനിക്കാണ് ബി.പി.എഡിൽ പ്രവേശനം നൽകിയത്. ആദ്യ സെമസ്റ്റർ പരീക്ഷയെഴുതിക്കാനുള്ള നീക്കവുമുണ്ടായി. വിവാദമായതിനെത്തുടർന്ന് മാത്രമാണ് പ്രവേശനം റദ്ദാക്കിയത്.
Post Your Comments