Latest NewsKeralaNews

പാര്‍ട്ടിക്ക് ഒരു നയം, സര്‍ക്കാരിന് മറ്റൊരു നയം, പോലിസിന് വേറൊരു നയം; ഇതാണൊ പിണറായി ഭരണം? ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്

തിരുവനന്തപുരം: പാര്‍ട്ടിക്ക് ഒരു നയം, സര്‍ക്കാരിന് മറ്റൊരു നയം, പോലിസിന് വേറൊരു നയം; ഇതാണൊ പിണറായി ഭരണം? മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഭീകരവാദികളെ നേരിടുന്നതില്‍ പിണറായിക്ക് ഇരട്ടത്താപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ നിയമം ഭരണഘടനയനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. തെളിവുണ്ടെങ്കില്‍ യു.എ.പി.എ ചുമത്തണം. സി പി എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ തെളിവുകള്‍ ഉണ്ടെന്ന് പോലിസ് പായുന്നു. അങ്ങനെയെങ്കില്‍ പുനഃപരിശോധന ഭരണഘടനാ വിരുദ്ധമാണ്. ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

രാജ്യവിരുദ്ധ കലാപങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ കര്‍ശനമായി തടയണം. അവിടെ പോലിസിന്റെ തലയില്‍ എല്ലാം കെട്ടിവെച്ച് ഓടിയൊളിക്കുന്നത് ഭിരുത്വമാണ്.

ALSO READ: പൊലീസ് ചെയ്‌തത്‌ തെറ്റ്; യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത നടപടി സർക്കാർ തിരുത്തും; പൊലീസ് സേനയെ വെല്ലുവിളിക്കുന്ന പ്രതികരണവുമായി പി.ജയരാജന്‍

മാവോവാദികള്‍ അടക്കമുള്ള ഭീകരരെ നേരിടുമ്പോള്‍ പിണറായിയുടെ ഇരട്ടച്ചങ്കില്‍ ഭിരുത്വമൊ, അതോ കരിക്കിന്‍ വെള്ളമൊ. ഇരട്ടത്താപ്പിന്റെ കാപട്യമാണ് പുനഃപരിശോധനക്ക് ശ്രമിക്കുന്നതില്‍നിന്ന് വ്യക്തമാകുന്നത്. ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button