KeralaLatest NewsNews

പൊലീസ് ചെയ്‌തത്‌ തെറ്റ്; യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത നടപടി സർക്കാർ തിരുത്തും; പൊലീസ് സേനയെ വെല്ലുവിളിക്കുന്ന പ്രതികരണവുമായി പി.ജയരാജന്‍

കോഴിക്കോട്: യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും, സർക്കാർ ഇത് തിരുത്തുമെന്നും സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജന്‍. യുഎപിഎ കരിനിയമം തന്നെയാണ്. അട്ടപ്പാടിയിലേതു വ്യാജഏറ്റുമുട്ടല്‍ ആണെന്നു വിശ്വസിക്കുന്നില്ല. എന്നാല്‍ സിപിഐ ആവശ്യപ്പെട്ട മജിസ്റ്റീരിയല്‍ അന്വേഷണം നടക്കണമെന്നും ജയരാജന്‍ കോഴിക്കോട് പറഞ്ഞു.

യുഎപിഎ കരിനിയമമെന്ന് നിയമമന്ത്രി എ.കെ.ബാലനും ആവർത്തിച്ചു‍. അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള എഫ്ഐആര്‍ നിയമ വ്യവസ്ഥ പാലിച്ചാണോയെന്നു പരിശോധിക്കും. ഇരുതലമൂര്‍ച്ചയുള്ള വാളാണ് യുഎപിഎ. നിയമം ദുരുപയോഗിക്കാന്‍ പാടില്ല. എഫ്െഎആർ ഇടുമ്പോള്‍ ശ്രദ്ധ വേണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

രാഷ്ട്രീയമായ നിർദേശങ്ങൾക്കു വിധേയമായല്ല പൊലീസ് പ്രവർത്തിക്കുന്നതെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണു സംസ്ഥാനത്തു നിരന്തരമായി നടക്കുന്നതെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഎപിഎയെ അനുകൂലിക്കുന്നവർ പോലും കോഴിക്കോട്ട് യുവാക്കളെ അറസ്റ്റ് ചെയ്തതിനെ അനുകൂലിക്കുമെന്നു തോന്നുന്നില്ല.

ALSO READ: അനുഭാവികള്‍ക്കെതിരെയും യുഎപിഎ ചുമത്താം; മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍

മാവോയിസ്റ്റുകളെ കൈകാര്യം ചെയ്ത രീതിയിലും പൊലീസ് വീഴ്ച വരുത്തി. യുഎപിഎയെ തുടക്കം മുതലേ മുസ്‌ലിം ലീഗ് എതിർത്തിട്ടുണ്ട്. പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾക്കൊപ്പം യുഎപിഎയെ എതിർത്തവരാണ് ഇടതുപക്ഷം. ഇപ്പോൾ അവരുടെ സർക്കാരിനു കീഴിൽ യുഎപിഎ ചുമത്തി അറസ്റ്റ് നടക്കുകയാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button