Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

കോടതിവളപ്പിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം

ന്യൂ ഡൽഹി : അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം. ഡൽഹി തീസ് ഹസാരി കോടതി വളപ്പിൽ പാർക്കിങ്ങിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. വാഹനങ്ങൾക്ക് തീയിട്ടു, വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ രണ്ടു അഭിഭാഷകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു അഭിഭാഷകൻ വാഹനം പാർക്ക് ചെയ്തത് പോലീസ് തടഞ്ഞു. വാക്ക് തർക്കമായതോടെ അഭിഭാഷകനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചു. മറ്റു അഭിഭാഷകരെത്തി പോലീസിനെ പ്രതിരോധിക്കുകയും, പ്രശ്നം സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

കോടതി പരിസരം ഇപ്പോഴും സംഘര്‍ഷഭരിതമാണ്. പോലീസ് വാന്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് തീയിട്ടത്. കോടതിയിലേക്കുള്ള കവാടങ്ങളെല്ലാം പോലീസ് അടച്ചു. മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. അതേസമയം തിസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷം ഡല്‍ഹി ഹൈക്കോടതിയിലേക്കും പടര്‍ന്നതായും ഹൈക്കോടതി പരിസരത്തും ഒരു വാഹനം അഗ്നിക്കിരയാക്കിയതയുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button