Latest NewsNewsIndia

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: രണ്ട് ഉപമുഖ്യമന്ത്രിമാർ പരിഗണനയിൽ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരിക്കുന്നതിനുള്ള പ്രതിസന്ധി മറികടക്കാൻ പുതിയ സമവാക്യവുമായി ബി ജെ പി. പ്രതിസന്ധി പരിഹരിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന കാര്യം ബി.ജെ.പി. നേതൃത്വം പരിഗണിക്കുന്നു. ഒരു സ്ഥാനം ശിവസേനയ്ക്കു നൽകും. ബി.ജെ.പി.യിൽനിന്നുള്ള ഒരു മറാഠാ നേതാവിനെയും ഉപമുഖ്യമന്ത്രിയാക്കും. മുഖ്യന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും മറാഠാ നേതാവായ ഏകനാഥ് ഷിന്ദേയെ ശിവസേന നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത് അവർ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ച് അനുരഞ്ജനത്തിന് തയ്യാറാവും എന്നതിന്റെ സൂചനയായാണ് ബി.ജെ.പി. കാണുന്നത്.

കേന്ദ്രമന്ത്രിസഭയിലും ശിവസേനയ്ക്ക് പ്രധാനവകുപ്പ് കൊടുത്തേക്കും. ബ്രാഹ്മണനായ ദേവേന്ദ്ര ഫഡ്‌നവിസിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് മഹാരാഷ്ട്രയിലെ പ്രബലമായ മറാഠാ സമുദായത്തിന് അനിഷ്ടമുണ്ടാക്കിയേക്കും എന്നതു കണക്കിലെടുത്താണ് ഒരു മറാഠാ നേതാവിനെക്കൂടി ഉപമുഖ്യമന്ത്രിയാക്കാൻ ആലോചിക്കുന്നത്. അനുരഞ്ജനത്തിന്റെഭാഗമായി ഏതാനും പ്രധാനവകുപ്പുകൾ ശിവസേനയ്ക്ക് നൽകാൻ ബി.ജെ.പി. തയ്യാറാവും.

ALSO READ: ശിവസേനയുടെ വിലപേശല്‍ തന്ത്രം പൊളിയുന്നു: പിന്തുണക്കില്ലെന്ന് കോൺഗ്രസ്

ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 105 സീറ്റുകിട്ടിയ ബി.ജെ.പി.ക്ക് അതിനുപുറമേ ചെറുകക്ഷികളും സ്വതന്ത്രരുമായി ആറുപേരുടെ പിന്തുണയുണ്ട്. 56 അംഗങ്ങളുള്ള ശിവസേനയ്ക്ക് അതിനുപുറമേ ഏഴുപേരാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ചെറുകക്ഷികളിൽപ്പെട്ട 10 എം.എൽ.എ.മാർ ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സി.പി.എം.,സമാജ്‌വാദി പാർട്ടി, മജ്‌ലിസ് പാർട്ടി, ബഹുജൻ വികാസ് അഖാഡി, പി.ഡബ്ല്യൂ.പി., സ്വാഭിമാനി പക്ഷ എന്നിവയാണ് വിട്ടുനിൽക്കുന്ന കക്ഷികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button