മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഒരു ബന്ധവും വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. ശിവസേനയുടെ രാഷ്ട്രീയവുമായി യോജിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കോൺഗ്രസിന്റെ സഖ്യ കക്ഷിയായ എൻസിപി ശിവസേന സഖ്യത്തിനെതിരാണെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെ കൂട്ടുപിടിക്കാമെന്ന അഭിപ്രായം കോണ്‍ഗ്രസ് നേരത്തെ മുന്നോട്ടുവച്ചിരുന്നു.
ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന തന്ത്രം കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്റേതായിരുന്നു. ആ തന്ത്രം വേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ശിവസേനയുമായി സഖ്യം വേണ്ട. പുറത്തുനിന്നുള്ള പിന്തുണയും വേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. അശോക് ചവാന്റെ നിര്‍ദ്ദേശത്തെ എന്‍സിപി നേതാവ് ശരദ് പവാര്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു.
ഫഡ്‌നാവിസിനെ പിന്തുണച്ച് 45 ശിവസേന എംഎല്‍മാർ: ശിവസേന പിളർപ്പിലേക്ക്
എന്‍സിപി ഇക്കാര്യത്തില്‍ അഭിപ്രായം മാറ്റിയാലും ശിവസേനയെ പിന്തുണക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.അതേസമയം, ശിവസേന- ബിജെപി തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ധവ് താക്കറേയെ കാണും.ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചിരുന്നു. അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആര്‍ക്കും ഉറപ്പു കൊടുത്തിട്ടില്ലെന്നും ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments