
തിരുവനന്തപുരം : വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസത്തിനിടെ സർക്കാരിനെയും,സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളമിന്ന് കാമഭ്രാന്താലയമായി മാറിയെന്നും, സെക്സ് റാക്കറ്റ് സിപിഎമ്മിന്‍റെ ഒരു പോഷക സംഘടനയായി മാറുന്നുവെന്നും കുമ്മനം വിമർശിച്ചു.
മുഖ്യമന്ത്രിക്ക് മഹാത്മാ ഗാന്ധിയെ പറ്റി സംസാരിക്കാൻ ധാർമ്മികതയില്ല. വേട്ടക്കാരുടെ പാർട്ടിയാണ് സിപിഎം. വാളയാര്‍ കേസില്‍ തെളിവെടുപ്പിനെത്തിയ ദേശീയ ബാലാവകാശ കമ്മീഷന് പോലും സംസ്ഥാന സർക്കാർ സൗകര്യങ്ങൾ ഒരുക്കിയില്ല. ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറിലെത്തിയപ്പോള്‍, മുഖ്യമന്ത്രി വാളയാറിൽ നിന്നും മാതാപിതാക്കളെ തിരുവനന്തപുരത്ത് വിളിപ്പിക്കുകയായിരുന്നെന്നും കുമ്മനം പറഞ്ഞു.
Also read : വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി : ഹൈക്കോടതി തീരുമാനമിങ്ങനെ
വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു ആരോപണവുമായി കുമ്മനം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്നു ആരോപിച്ചു.
Post Your Comments