കൊച്ചി : വാളയാറിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്നു ഹൈക്കോടതി. സിബിഐയെക്കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ വിധി റദ്ദാക്കിയാലെ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിലെ അപ്പീൽ സാധ്യതകൾ അടഞ്ഞിട്ടില്ല. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാരിനും പെൺകുട്ടികളുടെ അച്ഛനമ്മമാർക്കും അപ്പീൽ നൽകാമെന്നു കോടതി പറഞ്ഞു. അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ? ഇത്തരത്തിലൊരു ഹര്‍ജി ഇപ്പോള്‍ നല്‍കുന്നതിന്റെ സാഹചര്യമെന്താണെന്നും ? കേസിന്റെ വിചാരണ വേളയില്‍ താങ്കള്‍ എവിടെയായിരുന്നുവെന്നും ? ഹർജിക്കാരനോട് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവിൽ പോക്‌സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നു പറഞ്ഞു.
Post Your Comments