കൊച്ചി: പോലീസ് കാവലോടെ പൊളിക്കൽ ജോലികൾ പുരോഗമിക്കുന്ന ഫ്‌ളാറ്റിൽ മോഷണം. നെട്ടൂർ ജെയ്ൻ കോറൽ കോ ഫ്‌ലാറ്റ് സമുച്ചയത്തിലെ മിന്നൽ രക്ഷാ ചാലകത്തിന്റെ ചെമ്പു പാളികൾ ആണ് മോഷണം പോയത്. ഈ സംഭവത്തിൽ കാവൽ നിന്ന പോലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി എസ്‌ഐക്ക് സസ്‌പെൻഷൻ. അതെ സമയം 65 മീറ്റർ നീളവും 100 കിലോ ഭാരവുമുള്ള ചെമ്പു പാളികളുമായി മരട് സ്വദേശികളായ രണ്ടുപേരെ ഫ്‌ലാറ്റ് സമുച്ചയത്തിന് കാവൽ നിന്ന പോലീസുകാർ കയ്യോടെ പിടിച്ചിരുന്നു.
കനത്ത മഴയും വെള്ളക്കെട്ടും കാരണം രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഇവരെ സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവം വലിയ വാർത്തയായത് മാധ്യമങ്ങളിൽ രണ്ടുദിവസം കഴ്ഞ്ഞു വാർത്ത വന്നതോടെയാണ്.സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിക്കൽ നടക്കുന്ന ഫ്ലാറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ബോധ്യപ്പെടുത്തി പണം വാങ്ങി പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു എന്നാണ് ആക്ഷേപം. തുടർന്ന് എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രതിഷേധത്തെ തുടർന്നാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്.
Post Your Comments