Latest NewsKeralaNattuvarthaNews

വീടിന് സമീപത്ത് നിന്ന യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

അവിടെ നിന്ന സാമൂഹിക വിരുദ്ധരെ ഓടിച്ചു വിടുക മാത്രേ ചെയ്തുള്ളു എന്നാണ് പോലീസിന്റെ വിശദീകരണം

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. വീടിന് സമീപത്ത് നിന്ന തന്നെ പോലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴക്കൂട്ടം സ്വദേശി ഷിബുകുമാര്‍ സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുന്ന പുതിയ വീട്ടില്‍ പോയി മടങ്ങവേ വീടിന് സമീപത്ത് വെച്ച് കാറിലെത്തിയ പൊലീസ് സംഘം മര്‍ദിച്ചുവെന്നാണ് ഷിബുകുമാറിന്റെ പരാതി. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് ലാത്തി കൊണ്ട് പല തവണ തന്നെ അടിച്ചുവെന്ന് ഷിബുകുമാര്‍ വ്യക്തമാക്കി. മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട ഷിബുകുമാർ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

മുഖക്കുരുവിന് കാരണമാകുന്ന അഞ്ച് ശീലങ്ങളെ കുറിച്ചറിയാം

എന്നാൽ, അവിടെ നിന്ന സാമൂഹിക വിരുദ്ധരെ ഓടിച്ചു വിടുക മാത്രേ ചെയ്തുള്ളു എന്നാണ് പോലീസിന്റെ വിശദീകരണം. ഷിബു നിന്ന സ്ഥലം മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണെന്നും ഇത് നാട്ടുകാർക്ക് ശല്യമാണെന്നും റസിഡൻസ് അസോസിയേഷൻ അടക്കം വിളിച്ച് പരാതി പറയാറുണ്ടെന്നും പോലീസ് പറഞ്ഞു. ഒന്നിലേറെ തവണ ഫോൺ കോളുകൾ ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്ത് എത്തിയതെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button