KeralaLatest NewsNews

കനത്ത മഴയും വെള്ളക്കെട്ടും കാരണം രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കിലെ െപ്രാഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കൊച്ചി: കനത്ത മഴയും വെള്ളക്കെട്ടും കാരണം കാസര്‍കോട്, കണ്ണൂര്‍  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ കൊച്ചി ,കണയന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കനത്ത മഴയെ തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കിലെ െപ്രാഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ALSO READ: ജലനിരപ്പ് ഉയർന്നു; ഡാമിന്റെ ഷട്ടറുകൾ തുറക്കും, ജാഗ്രതാ നിർദേശം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നവംബര്‍ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button