തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് കുമ്മനം രാജശേഖരന്‍ നടത്തിയ ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാംസ്‌കാരിക കേരളം നടത്തിയ സൃഷ്ടികള്‍ ശ്രദ്ധേയമായി. പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ കവിത രചിച്ചാണ് കുമ്മനം നടത്തിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കണ്ണീര്‍ പുഴയില്‍ ഒലിച്ചു പോകും ധിക്കാരികളുടെ ദുര്‍ഭരണം എന്ന് തുടങ്ങുന്ന വരികള്‍ പിണറായി ഭരണത്തിനുള്ള താക്കീതായി. പ്രശസ്ത സംഗീത സംവിധായകനായ ഗിരീഷ് നാരായണനാണ് സംഗീതം പകര്‍ന്ന് ആലപിച്ചത്. സിനിമാ കലാ സംവിധായകനായ ഇജോ സൈമന്‍ ചിത്രം വരച്ചാണ് സമരത്തിന് പിന്തുണ നല്‍കിയത്.
കൈപ്പത്തി പെയിന്റില്‍ മുക്കി ഇജോ വരച്ച ചിത്രം വാളയാര്‍ സംഭവത്തിന്റെ ദുഃഖ കാഴ്ചയായി. കലാകാരനായ യാഗാ ശ്രീകുമാര്‍ ഇന്‍സ്റ്റലെഷന്‍ നിര്‍മ്മിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വാളയാര്‍ സംഭവം പ്രതീകാത്മകമായി യാഗാ ശ്രീകുമാര്‍ പുനരാവിഷ്‌കരിച്ചു. സംഘകലാവേദിയുടെ കലാകാരന്മാരായ രാജേശ്വരി, രമേശ് ഗോപാല്‍ എന്നിവര്‍ മൂകാഭിനയത്തിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ആശുപത്രി കിടക്കയില്‍ നിന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശിനി ദീപാ ജയരാജ് കവിത എഴുതി അയച്ചു നല്‍കിയത്. രേവതി നാഥ് ആലപിച്ച കവിത പലരുടെയും കണ്ണ് നിറയിക്കുന്നതായിരുന്നു. കൊല്ലം ആശ്രമം സ്വദേശി യുവകവി വിനു നമ്പാരത്ത് എഴുതി ആലപിച്ച കവിതയോടെയാണ് ഉപവാസ സമരം തുടങ്ങിയത്.
Post Your Comments