KeralaLatest NewsNews

നേമത്ത് കുമ്മനത്തെ തൊടാനാകാതെ ഇടതും വലതും; വമ്പിച്ച ലീഡ് നില

പാലക്കാട്: വോട്ടുകൾ എണ്ണുമ്പോൾ മൂന്നിടങ്ങളിൽ എൻ ഡി എയ്ക്ക് ലീഡ്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും തൃശൂരിൽ സുരേഷ് ഗോപിയും മുന്നേറുന്നു. കോഴിക്കോട് സൗത്തിൽ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസ് മുന്നിലുണ്ടായിരുന്നു. എന്നാൽ പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു. തുടക്കം മുതൽ നേമത്ത് കനത്ത വെല്ലുവിളി ഉയർത്തി കുമ്മനം മുന്നിൽ തന്നെയുണ്ട്. ഇടതിനും വലതിനും തൊടാനാകാത്ത വമ്പൻ ലീഡ് നിലയാണ് നേമത്ത് കുമ്മനം ഉയർത്തിയിരിക്കുന്നത്.

കൊല്ലം ജില്ലയിലെ കുണ്ടറയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 89 സീറ്റുകളിലാണ് എൽഡിഎഫ് ലീ‍ഡ് ചെയ്യുന്നത്. അതേസമയം, യുഡിഎഫ് 48 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് മുന്നിൽ. പൂഞ്ഞാറിൽ എൽ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങൽ എൽ ഡി എഫിന് ലീഡ്. കോഴിക്കോട് നോർത്തിൽ എൽ ഡി എഫിന് ലീഡ്. കരുനാഗപ്പള്ളിയിൽ യു ഡി എഫ് മുന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button