തിരുവനന്തപുരം: പിഎം കിസാന്‍ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡു വിതരണത്തിന് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. നാളെ രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കൈമാറ്റത്തിന് തുടക്കം കുറിക്കുകയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
9.5 കോടിയിലധികം ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് 19,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും. ചടങ്ങില്‍ പ്രധാനമന്ത്രി കര്‍ഷക ഗുണഭോക്താക്കളുമായി ആശയവിനിമയവും നടത്തുമെന്നും കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.
പിഎം കിസാന്‍ പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യം ലഭിക്കും. തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഈ പദ്ധതിയില്‍ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.
Post Your Comments