കേരളത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത നേട്ടം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം സിപിഎം വിലയിരുത്തുന്നു. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട് ഇ ശ്രീധരനും കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും ജയിച്ചേക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എന്നാലിത് പരസ്യമായി പറയാന്‍ സിപിഎം തയ്യാറല്ല. വോട്ടുകള്‍ മെഷീനിലായതിനാല്‍ പ്രവചനത്തിന് അര്‍ത്ഥമില്ല. രണ്ടാം തീയതിവരെ കാത്തിരിക്കണം. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
താഴെ തട്ടില്‍ പ്രവര്‍ത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുവെന്നും യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് കിട്ടുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പ് മറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്‌നേഹമുള്ള സഖാക്കള്‍ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുവെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട നീറ്റല്‍ കൊണ്ട് നടക്കുന്ന വോട്ടര്‍മാരുടെ കൂടി വോട്ട് ഇത്തവണ എന്‍ ഡി എയ്ക്ക് ലഭിച്ചു.
വിശ്വാസവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ബുദ്ധിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തില്‍ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി മുഖ്യമന്ത്രിക്ക് തോന്നിയതായി ശോഭാ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചുവാര്‍ക്കുമെന്ന് പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ പറഞ്ഞു.
പിണറായി വിജയനേക്കാള്‍ മികച്ച മുഖ്യമന്ത്രിയാവും എൻഡിഎയുടേത് എന്നും ശ്രീധരൻ പറഞ്ഞു . മറ്റ് ഏതു സംസ്ഥാനത്തെയും മുഖ്യമന്ത്രിയേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ചാനല്‍ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറഞ്ഞു.ഓഫിസ് എടുത്തു, അതിനൊപ്പം ഗസ്റ്റ് ഹൗസുമുണ്ട്. പാലക്കാട്ട് ഞാന്‍ അധികകാലം ജീവിച്ചിട്ടില്ല. തോറ്റാലും ജയിച്ചാലും പാലക്കാട് താൻ ഉണ്ടാവുമെന്നും ശ്രീധരൻ പറഞ്ഞു.
മഞ്ചേശ്വരത്ത് സുരേന്ദ്രനും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുല്ലപ്പള്ളിയുടെ നിലവിളി തന്നെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ടാണ്. ഇവിടെ സിപിഎം ക്രോസ്സ് വോട്ട് ചെയ്തിട്ടില്ല എന്നാണ് കരുതുന്നത്. എന്തായാലും മേയ് രണ്ടുവരെ കാത്തിരിക്കാം.
Post Your Comments