News

കരമനയിലെ മരണങ്ങളില്‍ ദുരൂഹത വര്‍ധിപ്പിച്ച് ശാസ്ത്രീയ പരിശോധനാഫലം : മരണം തലയ്‌ക്കേറ്റ ക്ഷതം

തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ മരണങ്ങളില്‍ ദുരൂഹത . മരണങ്ങള്‍ കൊലപാതകമാകാന്‍ സാധ്യത. മരണങ്ങളിലെ ദുരൂഹത വര്‍ധിപ്പിച്ചാണ് ഇപ്പോള്‍ ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്. ജയമാധവന്‍ നായരുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്നു മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്. തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : കരമന കൂടത്തറ തറവാട്ടിലെ ദുരൂഹ മരണങ്ങള്‍ : ജയമാധവന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ സംശയനിഴലില്‍

2017 ഏപ്രില്‍ 2നാണ് കൂടത്തില്‍ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മുറിയില്‍ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി.

Read Also : കരമന കൂടത്തറ തറവാട്ടില്‍ പല കാലയളവുകളിലായി നടന്ന ഏഴ് പേരുടെ ദുരൂഹ മരണം : പ്രതികരണവുമായി ആരോപണവിധേയന്‍

എന്നാല്‍ കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍കാര്യസ്ഥന്‍ സഹദേവന്റെയും രവീന്ദ്രന്‍നായരുടെയും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കട്ടിലില്‍നിന്ന് വീണ് പരുക്കേറ്റ് തറയില്‍ അബോധാവസ്ഥയില്‍ കിടന്ന ജയമാധവന്‍ നായരെ സഹദേവന്റെ സഹായത്തോടെ വിളിച്ച ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചെന്നാണ് രവീന്ദ്രന്‍ നായരുടെ മൊഴി. എന്നാല്‍ ഇക്കാര്യം തനിക്കറിയില്ലെന്നാണ് സഹദേവന്റെ മൊഴി.

കൂടത്തില്‍ തറവാട്ടിലെ ഏഴുപേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. തറവാട്ടിലെ കാരണവന്‍മാരില്‍ ഒരാളായ വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് പരാതിക്കാരി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button