തിരുവനന്തപുരം : കരമന കൂടത്തറ തറവാട്ടില്‍ പല കാലയളവുകളിലായി നടന്ന ഏഴ് പേരുടെ ദുരൂഹ മരണത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ രവീന്ദ്രന്‍ നായര്‍. സ്വത്തുക്കള്‍ ജയമാധവന്‍നായര്‍ സ്വന്തം ഇഷ്ടപ്രകാരം തനിയ്ക്ക് എഴുതി നല്‍കിയതാണെന്ന് രവീന്ദ്രന്‍ നായര്‍ പറയുന്നു. ജയമാധവന്‍നായരെ പരിചരിച്ചത് താനാണ്. ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. ജയമാധവന്റെ മരണത്തില്‍ ദുരൂഹതയില്ല. പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. പരാതിക്ക് പിന്നില്‍ ഗുണ്ടാപ്പിരിവാണെന്നും രവീന്ദ്രന്‍ നായര്‍
Read Also : കൂടത്തായി മോഡല്‍ തിരുവനന്തപുരത്തും ; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം കൊലപാതകം, വില്ലൻ കാര്യസ്ഥൻ
കരമന കൂടത്തറയില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം മുറുകുന്നത്. പല കാലങ്ങളിലായിട്ടായിരുന്നു ഏഴു മരണങ്ങള്‍. കരമന കാലടി കൂടത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ഇവര്‍ മരിച്ചുകിടക്കുന്നതായി കാണപ്പെടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇവരുടെ മരണശേഷം, കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി. വ്യാജ ഒസ്യത്ത് തയാറാക്കിയതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സ്വത്ത് കിട്ടിയവരിലൊരാള്‍ അവിടുത്തെ വീട്ടുജോലിക്കാരിയുടെ മകനാണ്
Post Your Comments