ബംഗളൂരു: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഷോറൂമുമായി പ്രമുഖ ബ്രാൻഡായ എംജി മോട്ടോഴ്‌സ്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഷോറൂം ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വാഹനം പോലും ഷോറൂമില്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിക്കുന്നില്ലെന്നതാണ് ഡിജിറ്റല്‍ ഷോറൂമിന്റെ സവിശേഷത. എല്ലാം ഡിജിറ്റലായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് എംജിയുടെ മോഡലുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഡിജിറ്റല്‍ സ്റ്റുഡിയോ വഴി അടുത്തറിയാന്‍ സാധിക്കും. രാജ്യത്ത് നിലവിലുള്ള ഏക എംജി മോഡലാണ് ഹെക്ടര്‍. ഷോറൂമിലെത്തുന്ന ഉപയോക്താക്കള്‍ക്ക് ഹെക്ടറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമായി അറിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഓഗ്മെന്റഡ് റിയാലിറ്റി, ഇന്ററാക്ടീവ് വിഷ്വലൈസര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തിലുള്ള ഹ്യൂമണ്‍ റെകഗ്‌നീഷ്യന്‍ സിസ്റ്റം എന്നിവയാണ് ഡിജിറ്റല്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനത്തിന് ശക്തിപകരുന്നത്.
ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ഡിജിറ്റല്‍ ഷോറൂമുകള്‍ക്ക് ‘എംജി ഡിജിറ്റല്‍ സ്റ്റുഡിയോ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
Post Your Comments