Latest NewsKeralaNews

വാളയാര്‍ കേസില്‍ പ്രതിഷേധം കനക്കുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി

പാലക്കാട്: വാളയാര്‍ പീഡന കേസില്‍ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം തന്നെ ദേശീയ കമ്മീഷനുകളും സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. പുനരന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയരുമ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലാണ്. മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ
അതേസമയം, കേസില്‍ പുനരന്വേഷണം നടത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ട് പറയാനായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്തെത്തിയിരുന്നു.

ALSO READ: കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ചില്ല; വാളയാര്‍ കേസില്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ലെന്ന് വിവരം ഇന്നലെ വൈകിട്ടോടെ പുറത്തു വന്നിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ മാറ്റണമെന്നായിരുന്നു ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജന്‍ 2017ല്‍ തന്നെ ഇക്കാര്യം സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നാണ് പുറത്ത് വരുന്ന വിവരം. പ്രോസിക്യൂട്ടറെ സഹായിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂട്ടറുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു ഈ നീക്കങ്ങള്‍.

ALSO READ: വാളയാർ പീഡനക്കേസ് : കുമ്മനം രാജശേഖരൻ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവസിക്കും

വാളയാര്‍ കേസന്വേഷണം പോലീസ് അട്ടിമറിച്ചതാണെന്നുള്ളതിന്റെ നിരവധി തെളിവുകളും പുറത്തു വന്നിരുന്നു. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മുണ്ടിലാണ് ഇളയകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതിലെ ദുരുഹത പോലീസ് അന്വേഷിച്ചിരുന്നില്ലെന്നും കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്‍പ്പെടെ ഫോറന്‍സിക് സര്‍ജ്ജന്‍ പലതവണ നിര്‍ദേശിച്ചിട്ടും അന്വേഷണസംഘം അവഗണിച്ചു. കൊലപാതകമാണ് എന്ന പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ മൊഴി കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയതും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button