നിരവധി അട്ടിമറികളാണ് വാളയാർ കേസിൽ നടന്നിട്ടുള്ളത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആളുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളാണ് ഈ വിഷയത്തിൽ നടത്തുന്നത്. ബിജെപി, യുവമോർച്ച, എബിവിപി തുടങ്ങിയ എല്ലാ സംഘടനകളും ഇതിനെതിരെ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ട്. നവംബർ ഒന്നായ കേരള പിറവി ദിനത്തിൽ ആർഎസ്എസ് നേതാവ് കുമ്മനം രാജശേഖരൻ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ദളിത് പെണ്‍കുട്ടികളുടേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം: എം.ടി രമേശ്
വാളയാർ പീഡനക്കേസിൽ വിചാരണയ്ക്കു തൊട്ടുമുൻപു പ്രതികൾ ജാമ്യാപേക്ഷ നൽകിയപ്പോൾ എതിർക്കാൻ പ്രോസിക്യൂഷൻ തയാറായില്ലെന്നാണു കുട്ടികളുടെ ബന്ധുക്കളുടെ ആരോപണം. സാക്ഷികളായ പലരെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇതു കാരണമായി. വിചാരണയ്ക്കു തൊട്ടുമുൻപു ജാമ്യം നൽകിയാൽ കേസിൽ അട്ടിമറിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അപേക്ഷ വന്നപ്പോൾ പ്രോസിക്യൂഷൻ എതിർത്തില്ല.
ഇതോടെ പ്രതികൾക്കു ജാമ്യം കിട്ടി. എന്നാൽ ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നേരിട്ടു ഹൈക്കോടതിയിൽ അപേക്ഷ നൽകി അനുകൂല വിധി നേടിയെടുത്തു. ഇതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒരു പ്രതിയെ വാളയാർ പൊലീസാണു പിടിച്ചു നൽകിയത്.
Post Your Comments