കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിക്ക് അധിക ചുമതല നൽകാനൊരുങ്ങി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മത്സരങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ ശാസ്ത്രിയെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കൂടി ഭാഗമാക്കാനാണ് ഗാംഗുലിയുടെ പദ്ധതി. പരിശീലകനെന്ന നിലയില്‍ ശാസ്ത്രി മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കൂടി ഈ മികവ് കാട്ടാനാകണം. ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരം അവസാന നിമിഷം ഡല്‍ഹിയില്‍ നിന്ന് മാറ്റാനാകില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ഇടമാണ് ദേശീയ ക്രിക്കറ്റ് അക്കാദമി. അതുകൊണ്ടുതന്നെ സീനിയര്‍ ടീമുമായി മികച്ച സഹകരണം ഉറപ്പാക്കാന്‍ ശാസ്ത്രിയെ അക്കാദമിയുടെ ഭാഗമാക്കുന്നതിലൂടെ കഴിയുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Post Your Comments