സൗദി: ആഗോളതലത്തിൽ ഉണ്ടായ എണ്ണ ഉല്പാദന ഇടിവിൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്നും, നിലവിൽ നൽകുന്ന എണ്ണ തുടർന്നും നൽകുമെന്നും സൗദി അറേബ്യ. സൗദി അറേബ്യയിലെ എണ്ണ ഉദ്പ്പാദന കേന്ദ്രമായ അരാംകോയിൽ ഡ്രോൺ ആക്രമണം ഉണ്ടായിട്ട് ഒരുമാസം കഴിഞ്ഞിട്ടേയുള്ളു. അബ്ഖൊഖ്, ഖുറൈസ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് ആക്രമണം നടന്നത്. ഇതോടെ ആഗോളതലത്തിലെ അസംസ്കൃത എണ്ണ ഉത്പ്പാദനത്തിൽ അഞ്ച് ശതമാനത്തോളം ഇടിവും ഉണ്ടായി. ഇതിനു പിന്നാലെ ഇന്ധന വില വർധിക്കുമെന്ന ആശങ്കയും ഉയർന്നു. എന്നാൽ നിലവിലെ പ്രതിസന്ധികളൊന്നും ഇന്ത്യയ്ക്ക് നൽകുന്ന എണ്ണ വിതരണത്തെ ബാധിക്കില്ലെന്നാണ് സൗദി നൽകുന്ന ഉറപ്പ്.
ALSO READ: സംയുക്ത നാവികാഭ്യാസം 2020 ൽ; ഇന്ത്യയുമായി പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ
ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 18 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്. കഴിഞ്ഞ വർഷം 39.8 ദശലക്ഷം മെട്രിക് ടൺ എണ്ണയാണ് ഇറക്കുമതി ചെയ്തത്. എൽപിജിയുടെ 30 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്. അരാംകോയിൽ ആക്രമണമുണ്ടായിട്ടും എണ്ണ വിതരണം തുടരുന്നതിന് പ്രധാനമന്ത്രി മോദി സൽമാൻ രാജാവിന് വ്യക്തിപരമായി നന്ദി പറഞ്ഞു.
Post Your Comments