തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവ് ജോണ്‍ ബ്രിട്ടാസിന്റെ മരടിലെ ഫ്‌ലാറ്റ് സംബന്ധിച്ച ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയത് വിചിത്ര മറുപടി. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവ് ജോണ്‍ബ്രിട്ടാസിന്റെ പേരില്‍ ഹോളി ഫെയ്തില്‍ ഫ്‌ലാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏത് മുഖ്യമന്ത്രിയെന്ന് വ്യക്തമല്ലാത്തതിനാല്‍ മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഫ്‌ലാറ്റ് വാങ്ങിയിട്ടുണ്ടോ എന്നറിയാനായിരുന്നു ചോദ്യം.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മരടിലെ വിവാദ ഫ്‌ലാറ്റില്‍ വീടു വാങ്ങിയിട്ടുണ്ടോ എന്ന നിയമസഭാ ചോദ്യത്തിന് ഏതു മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം. എല്‍ദോസ് പി. കുന്നപ്പിള്ളിയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി തന്ത്രപൂര്‍വം ഒഴിഞ്ഞു മാറി രേഖാമൂലം മറുപടി സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് മാധ്യമ ഉപദേഷ്ടാക്കള്‍ ഇല്ലെന്നിരിക്കെ, ചോദ്യം കൊണ്ട് ഉദ്ദേശിച്ചതെന്താണെന്നു വ്യക്തമാണ്. എന്നിട്ടും ഇത്തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറു ചോദ്യമാണ് മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായത്.
ബ്രിട്ടാസിന്റെ പേര് നിയമസഭാ രേഖയില്‍ വരുന്നത് ഒഴിവാക്കാനാണ് ചോദ്യം വ്യക്തമല്ലെന്ന മറുപടി സര്‍ക്കാര്‍ നല്‍കിയത്. അതേസമയം മരടിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഒന്നായ ഹോളി ഫെയ്ത്തിലെ ഫ്‌ലാറ്റുകള്‍ ആധാരത്തില്‍ വിലകുറച്ചു കാണിച്ചാണ് വാങ്ങിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിലകുറച്ചു കാട്ടിയവര്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments