ഇസ്ലാമാബാദ്: നവംബര്‍ ഒന്പതിനു നടക്കുന്ന കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന് പാക്കിസ്ഥാന്റെ ക്ഷണം. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നിര്‍ദേശത്തെ തുടര്‍ന്നു സെനറ്റര്‍ ഫൈസല്‍ ജാവേദ് ഖാന് സിദ്ദുവുമായി ഫോണിലൂടെ ആശയവിനിമയം നടത്തുകയും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുകയായിരുന്നു.
ജമ്മുകശ്മീര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറും
നേരത്തെ ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിദ്ദു പങ്കെടുത്തത് വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മാത്രമല്ല പല വിഷയങ്ങളിലും പാകിസ്ഥാൻ അനുകൂല നിലപാടായിരുന്നു സിദ്ദു എടുത്തിരുന്നത്. ഇത് വളരെ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അഭിനന്ദൻ വർത്തമാനെ പാകിസ്ഥാൻ സൈന്യം തടവിൽ നിന്ന് വിട്ടയച്ചത് സിദ്ദുവിന്റെ ഇടപെടലിൽ ആണെന് ചില കൊണ്ഗ്രെസ്സ് വൃത്തങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
Post Your Comments