ഇന്ന് അര്‍ധരാത്രി മുതല്‍ ജമ്മു കശ്മീര്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തില്‍ നിന്നുളള മുന്‍ ബ്യൂറോക്രാറ്റായ ജി സി മുര്‍മു കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്യും. ബുദ്ധമത ആധിപത്യമുളള പ്രദേശമായ ലഡാക്കിന്റെ ലഫ്റ്റന്റ് ഗവര്‍ണ്ണറായി രാധാകൃഷ്ണ മാത്തൂര്‍ സത്യപ്രതിജ്ഞ ചെയ്യും.
അനുച്ഛേദം 370 റദ്ദാക്കിയതിനൊപ്പം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. ഒക്ടോബര്‍ 31 മുതല്‍ ജമ്മു കശ്മീര്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രാബല്യത്തില്‍ വരും.കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് അസംബ്ലി ഉണ്ടാകില്ലെന്നാണ് സൂചന.
ജമ്മു കശ്മീര്‍ വിഭജനം നിലവില്‍ വരുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിന് പുറമെ ഡല്‍ഹിയിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
Post Your Comments