Latest NewsKeralaNews

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യം; അതീവ ജാഗ്രതയോടെ പൊലീസ്

വയനാട്: വയനാട്ടിൽ വീണ്ടും തോക്കുധാരികളായ മാവോയിസ്റ്റ് ഭീകരർ എത്തിയതായി റിപ്പോർട്ട്. വൈത്തിരിയിലാണ് തോക്കുധാരികളായ ഭീകരര്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് വയനാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു .വനാതിർത്തിയിലെ സർക്കാർ ഓഫീസുകളും ചെക്കുപോസ്റ്റുകളിലും സുരക്ഷ വർധിപ്പിച്ചു. മുഖം തുണി കൊണ്ട് മറച്ച രണ്ട് പേരെ കണ്ടെന്ന് പ്രദേശവാസിയായ യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ വൈത്തിരി പൊലീസ് കേസെടുത്തു.

അതേ സമയം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ വധിച്ച മാവോയിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങള്‍ കാണാൻ ബന്ധുക്കൾ എത്തി. കൊല്ലപ്പെട്ട മാവോയിസ്റ്റ് ഭീകരനായ മണി വാസകത്തിന്റെ സഹോദരി ലക്ഷ്മിയും കാർത്തിയുടെ സഹോദരൻ മുരുകേശനുമാണ് എത്തിയത്.

ALSO READ: മാവോയിസ്‌റ്റുകൾ കീഴടങ്ങിയാൽ എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി കേരള സർക്കാർ

മൃതദേഹങ്ങൾ കാണാൻ പാലക്കാട് എസ്പി അനുമതി നൽകിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ബന്ധുക്കുടെ ആവശ്യം നവംബര്‍ 2 ന് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button