Latest NewsKeralaNewsIndia

മാവോയിസ്‌റ്റുകൾ കീഴടങ്ങിയാൽ എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി കേരള സർക്കാർ

തിരുവനന്തപുരം: മാവോയിസ്‌റ്റുകൾ കീഴടങ്ങിയാൽ പ്രതിഫലവും ജോലിയും നൽകാമെന്ന് സർക്കാർ. ഈ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇത് മുതലെടുക്കാനായി മാത്രം കീഴടങ്ങുന്നവരെ മാറ്റിനിർത്തുന്ന രീതിയിലാണു പദ്ധതി. ഉയർന്ന കമ്മിറ്റികളിലുള്ളവരാണ് ഒന്നാം കാറ്റഗറിയിലുള്ളത്.

also read:ഇ പി ജയരാജന് മാവോയിസ്റ്റ് ഭീഷണി : ലഘുലേഘ വിതരണം

ഇവർ കീഴടങ്ങുമ്പോൾ ഗഡുക്കളായി അഞ്ചുലക്ഷം രൂപ നൽകും. പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് 15,000 രൂപയും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് 25,000 രൂപയും, തൊഴിൽ പരിശീലനം ആവശ്യമുള്ളവർക്ക് മൂന്നു മാസം വരെ 10,000 രൂപ വരെയും നൽകും.മലപ്പുറം, പാലക്കാട് ജില്ലകളെ മാവോയിസ്റ്റ് ഭീഷണിബാധിത ജില്ലകളായി പ്രഖ്യാപിക്കണമെന്ന് അടുത്തിടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മുൻ ഡിജിപി രാജേഷ് ദിവാനാണു​ മാവോയിസ്​റ്റുകളുടെ പുനരധിവാസം ഉൾപ്പെടെ കാര്യങ്ങളെക്കുറിച്ചു​ പഠിച്ചു​ റിപ്പോർട്ട്​ നൽകിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button