Latest NewsKeralaIndia

വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ പരാതി : പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിൽ

പ‍ഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണ പ്ലാന്റിന് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ടു സിപിഎം- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി.

പീരുമേട്: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം നേതാക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ ഡിഎംകെ നേതാവുമായ എസ് പ്രവീണയ്ക്ക് നേരെയാണു കൈയേറ്റ ശ്രമവും അസഭ്യം പറച്ചിലും. പ്രവീണയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധന്നാഴ്ച ഉച്ചയോടെ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. പ‍ഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണ പ്ലാന്റിന് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ടു സിപിഎം- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി.

വാളയാർ കേസ്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം.

യോഗത്തിനു പിന്നാലെ ഓഫീസില്‍ എത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് സാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ അസഭ്യം പറഞ്ഞ ശേഷം കൈയേറ്റം ചെയ്തുവെന്ന് പ്രവീണ പറഞ്ഞു.ദിവസങ്ങളായി പീരുമേട്ടില്‍ മാലിന്യം നീക്കം നടക്കുന്നില്ല. പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നിട്ടും ഇതു സംബന്ധിച്ചു തീരുമാനം എടുത്തില്ലെന്ന വിവരം അറി‍ഞ്ഞു പ്രസിഡന്റിനെ കണ്ട് ചര്‍ച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് സാബു പറയുന്നത്. അതെ സമയം നടപടിക്രമങ്ങള്‍ പാലിക്കാതെ മുന്‍ എല്‍ഡിഎഫ് ഭരണ സമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചതായി പ്രവീണയും കോണ്‍ഗ്രസ് അംഗങ്ങളും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button