
ആലപ്പുഴ: ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞിന് ദാരുണാന്ത്യം. ആലപ്പുഴ മുഹമ്മയിലാണ് സംഭവം. തിരുമല കോണിശേരി വീട്ടില്‍ നിഥിന്‍ എസ് കുമാറിന്റെയുംഅമ്പിളിയുടെയും ഏകമകള്‍ നിളയാണ് മരിച്ചത്. പാല്‍ കുടിച്ച ശേഷം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് മുഹമ്മ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments