തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ മാതാവിനൊപ്പം ഉറങ്ങിക്കിടന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. താലപ്പൊലിക്കാവില്‍ കച്ചവടം നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളായ നാടോടി സംഘത്തിലെ നേന എന്ന യുവതിയുടെ മകള്‍ ദിവ്യാന്‍ഷിയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിയ്ക്ക് യുവതി കുഞ്ഞിന് മുലപ്പാല്‍ നല്‍കി ഉറക്കിയതാണ്. എന്നാല്‍ രാവിലെ മകളെ അബോധാവസ്ഥയിലാണ് കണ്ടതെന്ന് യുവതി പറഞ്ഞു.
ഉടന്‍ തന്നെ ഗരുഡ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുട്ടിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് എആര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments