കോഴിക്കോട്: കോവിഡ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്താനാകാതെ അധികൃതർ. കുട്ടിയുടെ ഒരു അകന്ന ബന്ധു വിദേശത്ത് നിന്ന് വന്നിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാണോ പകര്‍ന്നതെന്ന് സംശയമുണ്ട്. ആശുപത്രിയില്‍ നിന്ന് ബാധിച്ചതാണോ എന്ന സംശയവും നിലവിലുണ്ട്. അതേസമയം കോവിഡ് ചികിത്സ നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചതെങ്കിലും വൈറസ് മൂലമല്ല അതെന്ന് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ തന്നെ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു.
ഹൃദയ സംബന്ധമായ രോഗത്തിനായിരുന്നു ചികിത്സ. വളര്‍ച്ചാ കുറവിനും കുട്ടിയെ ചികിത്സിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഈ മാസം 17ന് രോഗം കലശലായതിനെതുടര്‍ന്ന് നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ കുട്ടി വെന്റിലേറ്ററിലായിരുന്നു.
Post Your Comments