കൊച്ചി: നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മൂന്ന് കപ്പലുകള്‍ ലക്ഷദ്വീപിലേക്ക്.ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രൈ ടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍, നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎന്‍സ് സുനയന, ഐഎന്‍സ് മഗര്‍ എന്നീ കപ്പലുകളാണ് ലക്ഷ ദ്വീപിലേക്ക് പോകുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് കപ്പലുകൾ പോകുന്നത്. മഹാചുഴിക്കാറ്റ് ആഞ്ഞുവീശിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഒരുക്കാന്‍ നാവിക സേനയ്ക്ക് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികള്‍ അടക്കമുള്ളവ കപ്പലുകളില്‍ ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.
Post Your Comments