Latest NewsIndiaNews

ന്യൂനമർദ്ദത്തെത്തുടര്‍ന്ന് ശക്തമായ മഴ: വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍, ഗതാഗതക്കുരുക്ക്

മഹാരഷ്ട്ര : മുംബൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ പെയ്തു. മഹാചുഴലിക്കാറ്റിലുണ്ടായ ന്യൂനമർദ്ദമാണ് കാരണം. രാവിലെ മുതൽ മഴ പെയ്യുന്നതിനെ തുടർന്ന് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇത് പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഒരു ദിവസം കൂടി മഴ തുടരുമെന്നും, കരയിലേക്ക് എത്തുന്നതിന് മുമ്പ് അറബിക്കടലിൽ വച്ച് തന്നെ മഹാ ചുഴലിക്കാറ്റ് ദുർബലമായതിനാൽ മുന്നറിയിപ്പ് നൽകേണ്ട സാഹചര്യമില്ലെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also read : ശക്തമായ ഭൂചലനം : 3പേർ മരിച്ചതായി റിപ്പോർട്ട്, നിരവധിപേർക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button