മുംബൈ: മഹാ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യൻ തീരത്തോട് അടുക്കുന്നു. നവംബര്‍ ഏഴിന് ഗുജറാത്ത് തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താനെ, പാല്‍ഗഢ് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവര്‍ തിരിച്ചെത്തണമെന്നും അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പാല്‍ഗഢ് ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്നു ദിവസം അവധി നല്‍കി.
Post Your Comments