Latest NewsKeralaNews

മഹാ ചുഴലിക്കാറ്റ് : കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല

കണ്ണൂര്‍: കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ നാലാം ദിവസഫും കണ്ടെത്തിയില്ല. മഹാചുഴലിക്കാറ്റില്‍ ബോട്ടില്‍ നിന്നും തെറിച്ച് വീണ് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെയാണ് നാലാം ദിവസത്തെ തെരച്ചിലിലും കണ്ടെത്താനാവാഞ്ഞത്. കണ്ണൂര്‍ ആദികടലായി സ്വദേശി ഫാറൂഖ്, ആലപ്പുഴ തോട്ടപ്പള്ളി, സ്വദേശി രാജീവന്‍ എന്നിവരെയാണ് കണ്ണൂര്‍ തീരത്തിനടുത്ത് നിന്നും കാണാതായത്.

Read Also : ശക്തമായ കാറ്റ് വീശാൻ സാധ്യത : മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ഫിഷറീസ് വകുപ്പിന്റെ ബോട്ടും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളുമാണ് കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയത്. കാസര്‍കോട് തീരത്തോട് ചേര്‍ന്ന ഭാഗങ്ങളിലായിരുന്നു തെരച്ചില്‍. ബുധനാഴ്ച കണ്ണൂര്‍ ആയിക്കരയില്‍ നിന്ന് പുറപ്പെട്ട ബോട്ടിലായിരുന്നു ഫാറൂഖ്, തൃശൂര്‍ ചാവക്കാട് നിന്ന് തിങ്കളാഴ്ച പുറപ്പെട്ട ബോട്ടിലാണ് രാജീവന്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button